Skip to main content

ദലൗത്തി ദുങ്കിയ ഒറീസയിലേക്ക് മടങ്ങി

 

ഏറെ നാളുകള്‍ക്ക് ശേഷം ഗവ.ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ നിന്നും ഒറീസയിലെ തന്റെ ഗ്രാമത്തിലേക്ക് ദലൗത്തി ദുങ്കിയ മടങ്ങി. ഡിസംബര്‍ 13ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം നാദാപുരം പോലീസ് മുഖേനയാണ് ദലൗത്തി ഷോര്‍ട്ട് സ്‌റ്റേ ഹോമിലെത്തിയത്. 
ഒറിയ ഭാഷ മാത്രം സംസാരിക്കുന്ന ദലൗത്തി ധുങ്കിയയുമായുള്ള ആശയവിനിമയം അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ എം. ശിവന്‍ സംസാരിക്കുകയും ഒറീസയിലെ മയൂര്‍ബഞ്ച് ജില്ല സ്വദേശിയാണെന്ന് മനസിലാക്കുകയും ചെയ്തു. ഒറീസ, ടര്‍ക്കിംഗ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ദലൗത്തി ദുങ്കിയയുടെ ബന്ധുക്കളെ കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ദലൊത്തിയുടെ മൂന്ന് മക്കളില്‍ മൂത്തപുത്രന്‍ കേരളത്തിലെത്തുകയും ദലൗത്തിയെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങളൊരുക്കുകയുമായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ദലൗത്തിയെ കാണാതായത്.
 

date