Skip to main content

നാട്ടുപച്ച സപ്തദിന ക്യാമ്പ് 23 മുതല്‍

 

                മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റംഗങ്ങളുടെ ആഭിമുഖ്യത്തില്‍  തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ നാട്ടുപച്ച എന്ന പേരില്‍ സപ്തദിന ക്യാമ്പ് നടത്തുന്നു. ഡിസംബര്‍ 23 മുതല്‍ 29 വരെയാണ് ക്യാമ്പ്. സെമിനാറുകള്‍, നാടക കളരി, കൃഷിയിടങ്ങളിലെ ജൈവവൈവിധ്യം, ഗോത്രസംസ്‌കൃതി, ജലോത്സവം, മുളയുല്‍പ്പന്ന നിര്‍മ്മാണ കളരി, യോഗ തുടങ്ങിയ വിഷയങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എന്‍.എസ്.എസ്. യൂണിറ്റ് സ്‌കൂളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സുഭിഷം പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. അനുഷ്യ, ബേസില്‍, ഷെറിന്‍, ആരോമല്‍, സുധീഷ്, അന്ന, രാഹുല്‍, ആതിര, അഞ്ജലി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.   

date