Skip to main content

ഓണത്തിനൊരു മുറം പച്ചക്കറി; വിത്തൊരുക്കി കാര്‍ഷിക കര്‍മ്മസേന

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് ഊര്‍ജ്ജം പകരാന്‍ മറവന്‍തുരുത്തിലെ കാര്‍ഷിക കര്‍മ്മ സേന. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മേഖലയില്‍ ആവശ്യമായ  മുഴുവന്‍ വിത്തുകളും തൈകളും സേനയാണ് ലഭ്യമാക്കുന്നത്.  
 

 പയര്‍, വെണ്ട, ചീര, തക്കാളി, വഴുതന, പച്ചമുളക്, വെള്ളരി, പാവല്‍, പടവലം എന്നിവയുടെ തൈകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് വിത്തുകള്‍ എത്തിക്കുന്നത്. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ  മുഴുവന്‍ തരിശു പാടങ്ങളിലും കൃഷിയിറക്കാനുള്ള പദ്ധതിയും കര്‍മ്മസേനആവിഷ്കരിച്ചിട്ടുണ്ട്. 
 

കൃഷിപ്പണിയില്‍   പ്രാവീണ്യം നേടിയ 16 അംഗങ്ങളാണ് സേനയിലുള്ളത്. ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും ഇവരുടെ സഹായം ലഭിക്കുന്നു.                                                                                                                                                                നിലമൊരുക്കി വിത്തു നടാനും കാടു വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമായ മണ്ണൊരുക്കാനും തെങ്ങുകയറ്റം, ട്രാക്ടര്‍ ഓടിക്കല്‍, നെല്‍കൃഷി, ട്രില്ലര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ജോലികള്‍, ഗ്രോബാഗ് തയ്യാറാക്കല്‍ തുടങ്ങിയവയ്ക്കും സംഘം തയ്യാറാണ്. 
ഗ്രോബാഗില്‍ കൃഷിക്ക് ആവശ്യമായ മണ്ണും വളവും നിറച്ച് പച്ചക്കറിതൈ നട്ട് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സംവിധാനവുമുണ്ട്. സ്കൂളുകളില്‍ കൃഷി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ശാന്തിനികേതന്‍ എല്‍ പി സ്കൂള്‍,  കെ എസ് മംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എന്‍.ഐ.എം യു.പി.സ്കൂള്‍ എന്നിവിടങ്ങളില്‍ കര്‍മ്മസേന ഗ്രോബാഗുകള്‍ വിതരണം ചെയ്തു.

date