Skip to main content

സാക്ഷരതാ പഠിതാക്കള്‍ക്കായി മത്സരം നടത്തി

വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി ജില്ലാ സാക്ഷരതാ മിഷന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേക വിഭാഗങ്ങളിലായിരുന്നു മത്സരം. 
 

കോട്ടയം ബി.ആര്‍.സി. ഹാളില്‍ നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ 51 പേര്‍ പങ്കെടുത്തു. വാര്‍ഡ് സാക്ഷരതാ സമിതികളുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പഠിതാക്കള്‍ക്കായി വായനാ മത്സരവും  പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കായി ആസ്വാദനക്കുറിപ്പു മത്സരവും നടത്തി. 
ഒന്നാം സ്ഥാനം നേടിയവര്‍ക്ക് വായനാ പക്ഷാചരണത്തിന്‍റെ ജില്ലാതല സ്ഥാപന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും. കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് സാക്ഷരതാ മിഷന്‍ നടത്തുന്ന സാഹിത്യ ക്യാമ്പില്‍ ഇവര്‍ പങ്കെടുക്കും. 

date