Skip to main content

അറിയിപ്പുകള്‍ എറണാകുളം

കൊച്ചി - കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്‍റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ഡിസ്ട്രിക് സ്കില്ലിംഗ് കമ്മിറ്റി (ജില്ലാതല നൈപുണ്യ സമിതി)യുടെ യോഗം വെള്ളി ഉച്ചയ്ക്ക് രണ്ടിന് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. നൈപുണ്യ വികസനത്തിനുള്ള സ്ഥാപനപരമായ സംവിധാനം ശക്തിപ്പെടുത്തുന്നതിനും യുവാക്കള്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ടുമാണ് നൈപുണ്യ സമിതികളുടെ രൂപീകരണം.

 

അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട് : പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ 2019- 20 അധ്യയനവർഷം വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു. പട്ടികജാതി/ പട്ടികവർഗ്ഗ / മറ്റു അർഹ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ ക്ലാസുകളിൽ യഥാക്രമം 19,18, 5, 3 ഒഴിവുകൾ വീതമാണുള്ളത്. അപേക്ഷകൾ  ജാതി, വരുമാനം ,ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഈ മാസം അഞ്ചിനകം സമർപ്പിക്കുക. വരുമാന പരിധി 1 ലക്ഷം രൂപ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് 0484- 2623673 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

ഞാറ്റുവേല ചന്തയും മത്സ്യക്കൊയ്ത്തും

കാലടി: ഒക്കൽ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ ഞാറ്റുവേല ചന്ത ഇന്ന് (5-6-2019) നടക്കും. പച്ചക്കറി തൈകൾ, കുരുമുളക് തൈകൾ, ജൈവ വളക്കൂട്ട് , ജൈവ കീടനാശിനികൾ മുതലായവ ലഭ്യമാണ്. മത്സ്യ ക്കൊയ്ത്ത് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കും. ഗിഫ്റ്റ്‌ തിലോപ്പിയ മത്സ്യം ആവശ്യമുള്ളവർ നേരത്തെ ബുക്ക് ചെയ്യണം. ഫോൺ: 0484-2464941

 

ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് (ലാറ്ററല്‍ എന്‍ട്രി) പ്രവേശനം 2019-20
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 0496-2524920, 8547005079), മാള (കല്ലേറ്റുംകര – 0480-2233240, 8547005080), മറ്റക്കര (കോട്ടയം – 0481-2542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂര്‍  04972780287, 8547005082), പൈനാവ് (ഇടുക്കി – 0486-2232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം – 0476-2623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം – 0482-2209265, 8547005085) കുഴല്‍മന്നം (പാലക്കാട് – 0492-2272900, 8547005086) എന്നീ എട്ട് മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ  പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ  ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

കെ.ജി.റ്റി.ഇ.-പ്രീ പ്രസ്സ്, പോസ്റ്റ് പ്രസ്സ്,
പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേയ്ക്ക് സീറ്റൊഴിവ്

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി - ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷന്‍ ആന്റ് കെ.ജി.റ്റി.ഇ പോസ്റ്റ്-പ്രസ്സ് (യോഗ്യത-പത്താം ക്ലാസ്സ്), പ്രിന്റിംഗ് ടെക്‌നോളജി (യോഗ്യത-പന്ത്രണ്ടാം ക്ലാസ്സ്) കോഴ്‌സുകളിലേക്ക്  സീറ്റൊഴിവുണ്ട്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന  പ്രസ്തുത കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി. മറ്റ് മുന്നോക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസം, ജാതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സി - ആപ്റ്റ് പരിശീലന വിഭാഗം, സ്റ്റേറ്റ്  സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര, ആലുവ - 683108,  (ഫോണ്‍ : 0484-2605322,2605323) ജൂലൈ 12-ന് മുന്‍പായി നേരിട്ട് ബന്ധപ്പെടുക.

date