Skip to main content

പ്രസുകളിലെ പാഴ്ക്കടലാസ് നീക്കം ചെയ്യൽ: പേപ്പർ മില്ലുടമകൾ അച്ചടിവകുപ്പുമായി ബന്ധപ്പെടണം

അച്ചടിവകുപ്പിനു കീഴിലെ പതിനൊന്ന് പ്രസ്സുകളിലും, ഓരോ വർഷവുമുണ്ടാകുന്ന ഗ്രൂപ്പ്  I&II  ഗണത്തിൽപ്പെടുന്ന പാഴ്കടലാസുകൾ നീക്കം ചെയ്യാൻ ഇടനിലക്കാരെ ഒഴിവാക്കി പേപ്പർ മില്ലുകളുമായി നേരിട്ട് കരാറിലേർപ്പെടാൻ  സർക്കാർ ആലോചിക്കുന്നു. ഇക്കാര്യത്തിൽ താൽപ്പര്യമുളള പേപ്പർമില്ലുടമകൾ അച്ചടി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി കത്ത് വഴിയോ നേരിട്ടോ ബന്ധപ്പെടണം. ഇമെയിൽ:  dir.printing@kerala.gov.in.  ഫോൺ: 0471 2331458.
പി.എൻ.എക്സ്.2169/19

date