Skip to main content

സൂചിക ഓണ്‍ലൈന്‍ ഫയല്‍ സിസ്റ്റം ജില്ലാ തല ഉദ്ഘാടനം 

ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സൂചിക (ഓണ്‍ലൈന്‍ ഫയല്‍ സിസ്റ്റം) ജില്ലാതല ഉദ്ഘാടനം ജൂലൈ 6 രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഗ്രാമവികസന വകുപ്പ് അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ വി എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ സംവിധാനം ഇ ഗവേണന്‍സ് വഴി സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറാണ് സൂചിക. ജീവനക്കാര്‍ക്ക് ലളിതമായും പൊതുജനങ്ങള്‍ക്ക് എളുപ്പത്തിലും സേവനം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണിതെന്ന് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ് പറഞ്ഞു. ടച്ച് സ്‌ക്രീന്‍, എസ്എംഎസ് തുടങ്ങിയവയിലൂടെ ജനങ്ങള്‍ക്ക് അവരുടെ അപേക്ഷയുടെ സ്ഥിതിവിവരങ്ങളും, ബ്ലോക്ക് പഞ്ചായത്തിലുള്ള വിവിധ ഓഫീസുകളിലെ സേവനങ്ങളും അറിയാന്‍ സാധിക്കും. 
പി എന്‍ സി/2285/2019
 

date