Skip to main content

കോഴിക്കോട് അറിയിപ്പുകള്‍1

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ഉച്ചയ്ക്ക് രണ്ട് മണി വരെ.

 

 

ഭൂമി ലേലം

താമരശ്ശേരി താലൂക്ക് കട്ടിപ്പാറ വില്ലേജ് പൂനൂര്‍ ദേശം അണ്‍സര്‍വ്വെയില്‍പ്പെട്ട 12 സെന്റ് ഭൂമി (Doc. No. 2200/10 SRO Thamarassery) ആഗസ്റ്റ്  12 ന് രാവിലെ 11 മണിക്ക് കട്ടിപ്പാറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

 

 

താലൂക്ക് തല ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുളള സംരംഭകര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്കുകളിലുളള താല്‍പര്യമുളള സംരംഭകര്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുളള അപേക്ഷ കോഴിക്കോട് ജില്ലാ വെറ്ററിനറി ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഊര്‍ജ്ജിത കന്നുകാലി വികസന പദ്ധതി ആഫീസില്‍ ജൂലൈ 30 നുളളില്‍ നല്‍കണം.

 

 

ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ജലവിഭവ മന്ത്രാലയവും, ഭൂജലവകുപ്പ് മുഖേന പ്രധാന്‍മന്ത്രി കൃഷി സിംചാരി യോജന (PMKSY) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുഴല്‍ക്കിണര്‍ അധിഷ്ഠിത ജലസേചന പദ്ധതികള്‍ക്കായി ജില്ലയിലെ ചെറുകിട/നാമമാത്ര കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടുകൂടി ബന്ധപ്പെട്ട പഞ്ചായത്ത് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊടുവളളി, കുന്നുമ്മല്‍, മേലടി, പന്തലായനി, പേരാമ്പ്ര, തോടന്നുര്‍, വടകര എന്നി സേഫ് ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.

 

മത്സ്യബോര്‍ഡ് : വിദ്യാഭ്യാസ - കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ  എസ്.എസ്.എല്‍.സി, ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ-സംസ്ഥാനതല മത്സരങ്ങളിലും പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നു. 

2018-2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 10 എ+, 9 എ+, 8 എ+ എന്നിവ നേടിയവര്‍ക്കും  ടി.എച്ച്.എസ്.എല്‍.സി, ഫുള്‍ എ+ നേടിയവര്‍ക്കും, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലെ മികച്ച വിജയം നേടിയ മൂന്ന് പേര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു - ഫുള്‍ എ+ നേടിയവരെയും, വി.എച്ച്.എസ്.ഇ - ഫുള്‍ എ+ നേടിയവരെയും, മത്സ്യതൊഴിലാളി മക്കളില്‍ കായിക രംഗത്ത് ദേശീയ/സംസ്ഥാന തലങ്ങളില്‍ വ്യക്തി/ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം/രണ്ടാം സ്ഥാനം/ മൂന്നാം സ്ഥാനം നേടിയവരെയും ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരെയുമാണ് അവാര്‍ഡിനു പരിഗണിക്കും. അര്‍ഹരായവര്‍ ജൂലൈ 20 ന് നാല് മണി വരെ അതത് മത്സ്യബോര്‍ഡ് ഫിഷറിസ് ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തിലോ, വെളളപേപ്പറിലോ മത്സ്യതൊഴിലാളി പാസ്ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 0495 2383472.

 

കൃഷി ആനുകൂല്യം : ജൂലൈ 30 ന് മുമ്പ് രേഖകള്‍ ഹാജരാക്കണം.

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി  2019 പ്രകാരം തെങ്ങിന് ജൈവ വളം, തെങ്ങിന്‍ തോപ്പില്‍ പച്ചക്കറി- പയര്‍ കൃഷി എന്നീ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ച കര്‍ഷകര്‍ 2019-20 വര്‍ഷത്തിലെ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ ജൂലൈ 30 ന് മുമ്പായി കൃഷിഭവന്‍ ഓഫീസില്‍ ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0496 2500182. 

 

 

ഐ.എച്ച്.ആര്‍.ഡി : അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ  വടകര (കോഴിക്കോട് ഫോണ്‍: 04962524920, 8547005079), മാള (കല്ലേറ്റുംകര-  04802233240, 8547005080), മറ്റക്കര (കോട്ടയം  04812542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂര്‍ - 04972780287, 8547005082), പൈനാവ് (ഇടുക്കി  04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം  04762623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം  04822209265, 8547005085) കുഴല്‍മന്നം (പാലക്കാട്  04922272900, 8547005086) എന്നീ എട്ട്  മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ 2-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. .  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ  പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300  രൂപയുടെ  ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. . തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭിക്കും.

 

കെല്‍ട്രോണ്‍ : അഡ്മിഷന്‍ ആരംഭിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ജില്ലയിലുളള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്  കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത - പ്ലസ് ടു. കാലാവധി- ഒരു വര്‍ഷം. കൂടാതെ വിവിധ അനിമേഷന്‍, ഐ.ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക്  0495 2301772. 

 

 

ആട് വളര്‍ത്തല്‍ പരിശിലനം

കണ്ണൂര്‍, ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീന കേന്ദ്രത്തില്‍  ജൂലൈ 11, 12 തീയതികളില്‍ ആട് വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. താല്പര്യമുളളവര്‍ ജൂലൈ എട്ടിന് രാവിലെ 10 മുതല്‍ ഫോണ്‍ മുഖാന്തിരം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസ്സില്‍ പ്രവേശനമുളളൂ. ഫോണ്‍ - 04972-763473. 

പൂര്‍വ്വ വിദ്യാര്‍ത്ഥി- ഫാക്കല്‍റ്റി സംഗമം

കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പരിശീലനം നേടുകയും വിവിധ സര്‍ക്കാര്‍ ഓഫീസില്‍ ജോലി ലഭിച്ചവരും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമടക്കമുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമം ജൂലൈ ആറിന് മൂന്ന് മണിക്ക് സി സി എം വൈ യില്‍ നടക്കും.  2010 ല്‍ സ്ഥാപനം ആരംഭിച്ചതുമുതല്‍ വിവിധ ബാച്ചുകളിലും കോഴ്‌സുകളിലും പഠിച്ച എല്ലാവരുംപങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എം അബ്ദുറഹിമാന്‍ അറിയിച്ചു.

1)   കേരള സർക്കാർ കേരഫെഡ് മുഖേന ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആറിന് രാവിലെ പതിനൊന്നരയ്ക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കുന്നു ഇതോടനുബന്ധിച്ച പത്രസമ്മേളനം  ജൂലൈ അഞ്ചിന് വൈകീട്ട് നാലിന് ഹോട്ടൽ മലബാർ പാലസിൽ.  കേരഫെഡ് ചെയർമാനും മാനേജിങ് ഡയറക്ടറും  പങ്കെടുക്കും.   പത്രസമ്മേളനത്തിൽ മാധ്യമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് കേരഫെഡ് റീജണൽ മാനേജർ അഭ്യർത്ഥിച്ചു

 

 

2 ) തെങ്ങിന്‍തൈകളുടെ  വിതരണം: സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എ  പ്രദീപ് കുമാര്‍ എംഎല്‍എയുടെ പത്രസമേമളനം  പ്രസ്‌ക്‌ളബില്‍ നാളെ ( July 5) രാവിലെ 11 മണിക്ക്്  

date