Post Category
സ്കൂൾ ലൈബ്രറി; കാറ്റലോഗ് ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2019-20 അധ്യയന വർഷത്തിൽ ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് പ്രസാധകരിൽ നിന്നും കാറ്റലോഗ് ക്ഷണിച്ചു. ജൂലൈ 15ന് വൈകുന്നേരം അഞ്ചിനു മുൻപ് കാറ്റലോഗുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് DGE Kerala സന്ദർശിക്കുക.
പി.എൻ.എക്സ്.2181/19
date
- Log in to post comments