Post Category
എം.സി.എ റെഗുലർ/ലാറ്ററൽ എൻട്രി; രേഖകൾ അപ്ലോഡ് ചെയ്യണം
2019ലെ എം.സി.എ. റെഗുലർ & ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള അഡ്മിഷനുവേണ്ടിയുള്ള അപേക്ഷകളുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യണം. രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. അഡ്മിഷനുവേണ്ടി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്.2184/19
date
- Log in to post comments