Post Category
'ചിന്താവിഷ്ടയായ സീത' പുനര്‍വായന ആറിന്
പാലക്കാട് ഭാരതമാതാ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' പുനര്‍വായന ജൂലൈ ആറിന് രാവിലെ 10.30ന് സ്കൂളില്‍ നടക്കും. സ്കൂള്‍ മാനേജ്മെന്റിന്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിസ്ഡം സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ പത്രോസ് തുടങ്ങിയവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9495171833, 9847256695 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments