Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര, മാള, മറ്റക്കര, കല്ല്യാശ്ശേരി, പൈനാവ്, പൂഞ്ഞാര്‍, കരുനാഗപ്പള്ളി, കുഴല്‍മന്ദം പോളിടെക്നിക് കോളേജുകളില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം രജിസ്ട്രേഷന്‍ ഫീസായ 300 രൂപയുടെ ഡി.ഡിയും സഹിതം ബന്ധപ്പെട്ട കോളേജുകളിലേക്ക് അപേക്ഷിക്കണം. ഫോണ്‍-വടകര (0496 2524920, 8547005079), മാള (0480 2233240, 8547005080), മറ്റക്കര (0481 2542022, 8547005081), കല്ല്യാശ്ശേരി (0497 2780287, 8547005082), പൈനാവ് (0486 2232246, 8547005084), കരുനാഗപ്പള്ളി (0476 2623597, 8547005083), പൂഞ്ഞാര്‍ (0482 2209265, 8547005085), കുഴല്‍മന്ദം (04922272900, 8547005086). വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

date