Skip to main content

സുരക്ഷാ പദ്ധതി: അധ്യാപകര്‍ക്കുള്ള പരിശീലനം ആറിന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

 

കൗമാരപ്രായക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയണമെന്ന ഉദ്ദേശത്തോടെ വിശ്വാസ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സിലബസിലും സി.ബി.എസ്.സി സിലബസില്‍ നിന്നുള്ള അധ്യാപകര്‍ക്കുള്ള പരിശീലനം ജൂലൈ ആറിന് രാവിലെ 9.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്്ക്കാരിക, പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതിയുടെ ലോഗോ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പ്രകാശനം ചെയ്തു.  
ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനാവുന്ന പരിശീലന പരിപാടിയില്‍ മുന്‍ ഡി.ജി.പി.യും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങിന്റെ നോഡല്‍ ഓഫീസറുമായ ഡോ. പി.എം നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രാവിലെ 10 നും സി.ബി.എസ്.സി.യിലെ അധ്യാപകര്‍ക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് പരിശീലനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400933444. 

date