Skip to main content

വായനാ പക്ഷാചരണം നടത്തി

 

പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ത്ഥം നടത്തുന്ന വായനാവാരത്തിന്റെ ഭാഗമായി കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ വായനാപക്ഷാചരണം പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി നാരായണന്‍ അധ്യക്ഷയായി. 
വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിന്റെ വായനാ ചരിത്രത്തിലേക്കുള്ള പി.എന്‍.പണിക്കരുടെ സംഭാവനയെക്കുറിച്ചും കുഴല്‍മന്ദം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, തുല്യതാ പഠിതാക്കള്‍ എന്നിവര്‍ക്കായി റിട്ടയേര്‍ഡ് അധ്യാപകനായ മുരളി മാസ്റ്റര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി വിജയികള്‍ക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു. 
കുഴല്‍മന്ദം ഗ്രാമപഞ്ചായത്തംഗങ്ങള്‍, കാന്‍ഫെഡ് സെക്രട്ടറി നാരായണന്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date