Post Category
പട്ടാമ്പിയില്‍ പരാതി പരിഹാര അദാലത്ത് 20 ന്
ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ പരാതി പരിഹാര അദാലത്ത് ജൂലൈ 20 ന് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പട്ടാമ്പി താലൂക്ക്, പട്ടാമ്പി താലൂക്കിലെ വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധി, നിയമ-ഭൂമി-റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതികള്‍ ഒഴികെയുള്ളവയാണ് അദാലത്തില്‍ പരിഗണിക്കുക. സി.എം.ഡി.ആര്.എഫ് സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈനായി സ്വീകരിക്കാന്‍ താലൂക്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് . ഫോണ്‍: 0491-2505309.
date
- Log in to post comments