Skip to main content

കെട്ടിട ആദാലത്ത്  അപേക്ഷ സമര്‍പ്പിക്കണം

    മുട്ടില്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണാനുമതി/കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി മെയ് 31 വരെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള അദാലത്ത് ജൂലൈ 10 ന് രാവിലെ 10.30 മുതല്‍ 3 വരെ നടക്കും. സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും ഫോണ്‍ നമ്പരും സഹിതമുളള അപേക്ഷ ജൂലൈ 9 ന് വൈകീട്ട് 5 വരെ പഞ്ചായത്തില്‍ സ്വീകരിക്കും.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്  കെട്ടിടനിര്‍മ്മാണ അനുമതി, കെട്ടിട നമ്പറിംഗ് ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളി തീര്‍പ്പ് കല്‍പ്പിക്കുന്നതിന്  ജൂലൈ 10 ന് അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 9  ന് വൈകീട്ട് 5 വരെ പഞ്ചായത്തില്‍ സ്വീകരിക്കും.

     തരിയോട്  ഗ്രാമപഞ്ചായത്ത്  കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നമ്പറിംഗ് ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തലത്തില്‍ ജൂലൈ 27 ന് അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 10 ന് വൈകീട്ട് 5 വരെ പഞ്ചായത്തില്‍ സ്വീകരിക്കും. 
    പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള തീര്‍പ്പാക്കാത്ത അപേക്ഷകളില്‍ ജൂലൈ 10 വരെ പരാതികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മ്മാണനുമതിക്കായി ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ജില്ലാ തലത്തില്‍ ജൂലൈ 26 ന്  അദാലത്ത് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 

നെന്മേനി ഗ്രാമപഞ്ചായത്തിലെ  കെട്ടിട നമ്പറിംഗ്,നിര്‍മ്മാണനുമതി എന്നിവക്ക് നല്‍കിയ അപേക്ഷയില്‍ അനുമതി/നമ്പര്‍ കിട്ടാത്തവര്‍ ജൂലൈ 10 നകം പരാതി പഞ്ചായത്ത് ഓഫീസിലോ ഡിഡിപി ഓഫീസിലോ സമര്‍പ്പിക്കണം. പരാതിയോടൊപ്പം  അപേക്ഷ നമ്പര്‍,രസീത്,രേഖകളുടെ പകര്‍പ്പ് മുഴുവന്‍ മേല്‍ വിലാസം ,ഫോണ്‍ നമ്പര്‍ എന്നിവ ഹാജരാക്കണം.

പൊഴുതന പഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കുന്നതിനായി മെയ് 31 വരെ സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 10ന് വൈകീട്ട് അഞ്ചിനു മുമ്പായി പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. 

date