Skip to main content

പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി

ജില്ലയിലെ രണ്ട്  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 സ്പില്‍ ഓവര്‍ ഭേദഗതി പദ്ധതികള്‍ക്ക് കൂടി  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതോടെ മുപ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം ലഭിച്ചു. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ.ആജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, വിവിധ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date