Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: തൈക്കാട്ടുശേരി ശിശുവികസനപദ്ധതി ഓഫീസറുടെ ഔദ്യോഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട് 2019  ഓഗസ്റ്റ് മുതൽ 2020 മാർച്ച്  വരെ എട്ട് മാസത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എ.സി.കാർ വാടകയ്ക്ക് നൽകാൻ  താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. ടാക്സി പെർമിറ്റ് നിലവിലുണ്ടാകണം. ജൂലൈ 15 വൈകിട്ട് മൂന്നു  വരെ ക്വട്ടേഷൻ ശിശു വികസനപദ്ധതി ഓഫീസറുടെ കാര്യാലയം, തൈക്കാട്ടുശേരി, പാണാവള്ളി പി.ഒ, ചേർത്തല 688 526 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരത്തിന് തൈക്കാട്ടുശേരി ബ്ലോക്ക് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി  ബന്ധപ്പെടുക. ഫോൺ: 0478-2523206.

റദ്ദ് ചെയ്തു
ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എൻ.സി.എ- എസ്.ഐയു.സി നാടർ) (കാറ്റഗറി നമ്പർ: 521/17) തസ്തികയ്ക്കായുള്ള വിജ്ഞാപനം കമ്മീഷന്റെ ഉത്തരവു അനുസരിച്ച് റദ്ദു ചെയ്തു. 

വെറ്റനറി ബിരുദധാരികളെ ആവശ്യമുണ്ട്

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തിര മൃഗചികിത്സ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള തൊഴിൽരഹിതരായ വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ജൂലൈ 10 രാവിലെ 11മണിക്ക്  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ല മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണമെന്ന് ആലപ്പുഴ ജില്ല മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ആര്യാട് ബ്ലോക്കിലാണ് നിയമനം. ജോലിസമയം വൈകിട്ട് എട്ടു മുതൽ അടുത്ത ദിവസം രാവിലെ എട്ടുവരെയാണ്. നിയമിക്കപ്പെടുന്നവർ അമ്പലപ്പുഴ ബ്ലോക്കിന്റെ നിയന്ത്രണാധികാരിയുടെ ഓഫീസായ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ രാത്രി താമസിക്കണം.മാസം 39,500 രൂപ ഓാണറേറിയമായി ലഭിക്കും. വിശദവിവരങ്ങൾക്ക് ജില്ല മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2252431.

തീറ്റപ്പുൽകൃഷിവികസനം
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2019-20 ലെ വാർഷിക പദ്ധതിയിലെ തീറ്റപ്പുൽകൃഷി വികസനം എന്ന പദ്ധതി പ്രകാരം സബ്‌സിഡിയോടുകൂടിയ തീറ്റപ്പുൽകൃഷി, സബ്‌സിഡി രഹിത തീറ്റപ്പുൽകൃഷി, ജലസേചന സൗകര്യങ്ങൾക്കായുള്ള ധനസഹായം, ചാഫ് കട്ടർ വാങ്ങുന്നതിനുള്ള ധനസഹായം, തീറ്റപ്പുൽകൃഷി അവയുടെ വിപണനം എന്നിവ ചെയ്യുന്നതിന് സന്നദ്ധരായ വനിത ഗ്രൂപ്പുകൾക്കുള്ള ധനസഹായം എന്നീ വിവിധ പദ്ധതികൾക്കായി താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതത് ബ്ലോക്കുകളിൽ പ്രവർത്തിയ്ക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ  ജൂലൈ 31നകം നൽകണം.

മിൽക്ക് ഷെഡ്ഡ് ഡെവലപ്‌മെന്റ് പദ്ധതി (എം.എസ്.ഡി.പി)

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2019-20 ലെ വാർഷിക പദ്ധതിയിലെ മിൽക്ക് ഷെഡ്ഡ് ഡെവലപ്‌മെന്റ് പദ്ധതി (എം.എസ്.ഡി.പി) പ്രകാരം ഒരു പശു ഡയറി യൂണിറ്റ്, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, 10 പശു ഡയറി യൂണിറ്റ്, 10 കിടാരി യൂണിറ്റ് , കാലിത്തൊഴുത്ത് നിർമ്മാണം/നവീകരണ ധനസഹായം, ആവശ്യാധിഷ്ഠിധ ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്ക് ധസഹായത്തിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ  ജൂലൈ 31നകം നൽകണം.  
 

date