Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം

ആലപ്പുഴ: മത്സ്യ/അനുബന്ധതൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി./പ്ലസ് ടു/വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിൽ 2018-19 അധ്യയനവർഷം പ്രശസ്തവിജയം നേടിയവർക്കും കായിക വിനോദ മത്സരങ്ങളിൽ പ്രശസ്ത വിജയം നേടിയവർക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന പാരിതോഷികത്തിന് അപേക്ഷിക്കാം.  ജൂലൈ 20നു മുമ്പായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.  
കാർ/ജീപ്പ് വാടകയ്ക്ക്
ആലപ്പുഴ: ആലപ്പുഴ വനിത പ്രൊട്ടക്ഷൻ ഓഫീസിലേക്ക് ജൂലൈ 2019  മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. സ്വന്തമായി വാഹനമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾക്ക് ദർഘാസ് നൽകാം. ഏഴുവർഷത്തിൽ കുറഞ്ഞ പഴക്കമുള്ള വാഹനമായിരിക്കണം. ജൂലൈ 10 ഉച്ച കഴിഞ്ഞ് ഒന്നു വരെ ദർഘാസ് സ്വീകരിക്കും. അന്ന് വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999054.

ജലഗതാഗതം  തടസ്സപ്പെടും

ആലപ്പുഴ: ജില്ലയിൽ  നാഷണൽ  വാട്ടർവേ മൂന്ന് (ദേശീയ ജലപാത മൂന്ന്) ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താൽക്കാലികമായി അടക്കേണ്ടതിനാൽ  ഇതുവഴിയുള്ള ജലഗതാഗതം ജൂലൈ നാല് അർദ്ധരാത്രി മുതൽ  06 അർദ്ധരാത്രി വരെ തടസ്സപ്പെടും. ഇതുവഴിയുള്ള ജലഗതാഗതം  ജൂലൈ നാല് അർദ്ധരാത്രി മുതൽ 06 അർദ്ധരാത്രി വരെ  നിരോധിച്ചതായി ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂലൈ അഞ്ചിന് (10 മണി മുതൽ മൂന്നു മണിവരെ) അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (എസ്.ഡി.കോളജിന് സമീപം) വെച്ച് നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://www.socialaudit.kerala.gov.in  പ്രസിദ്ധീകരിച്ചിട്ടുണ്ട.് പ്രാഥമിക ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചവർ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽരേഖകൾ, മാർക്ക് ലിസ്റ്റുകൾ ഹാജരാക്കണം.. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ അക്കാര്യവും, ബി.പി.എൽ,തൊഴിലുറപ്പ് കുടുംബാംഗമാണെങ്കിൽ അക്കാര്യവും തെളിയിക്കുന്ന അസ്സൽ രേഖകളും ഹാജരാക്കണം. നേരത്തെ വില്ലേജ് റിസ്സോഴ്‌സ് പേഴ്‌സൺ തസ്തികയിലേയ്ക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിച്ചേർന്നതും പരിശോധന പൂർത്തികരിക്കുകയും ചെയ്തിട്ടുള്ളതും ഇപ്പോൾ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സൺ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ പരിശോധനയ്ക്ക് വരേണ്ടതില്ല. 
കൂടുതൽ വിവരങ്ങൾക്ക്:  ഫോൺ: 9495268569, 9497578776. 

 

date