Skip to main content

എലിക്കുളം നാട്ടുചന്തയ്ക്ക് തുടക്കം

 എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നാട്ടുചന്തയ്ക്ക് തുടക്കമായി. പഞ്ചായത്തും കൃഷിഭവനും തളിര്‍ പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായാണ് ചന്ത സംഘടിപ്പിക്കുന്നത്. നാടന്‍ കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണനം കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ തന്നെ നടത്തുകയാണ് ലക്ഷ്യം.
 

കുരുവിക്കൂട് എന്‍.എസ്.എസ് കരയോഗ മന്ദിര  അങ്കണത്തില്‍ എല്ലാ വ്യാഴാഴ്ചകളിലുമാണ് ചന്ത പ്രവര്‍ത്തിക്കുക. കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് പുറമെ പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടേയും പക്ഷികളുടേയും വിപണനത്തിനും സൗകര്യമുണ്ട്.

നാട്ടുചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. സുമംഗലാദേവി, വൈസ് പ്രസിഡന്‍റ് മാത്യു.ടി.ആനിത്തോട്ടം, ബ്ലോക്ക് പഞ്ചായത്തംഗം സാജന്‍ തൊടുക, കൃഷി ഓഫീസര്‍ നിസ്സ ലത്തീഫ്, കെ.എന്‍. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

date