Skip to main content

വായനാ പക്ഷാചരണം; ജില്ലാതല ക്വിസ് മത്സരം നാളെ (ജൂലൈ 6)

വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍  ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നാളെ (ജൂലൈ 6) രാവിലെ പത്തിന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 
 

ജില്ലാതലത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ജൂലൈ എട്ടിന് നടക്കുന്ന വായനാ പക്ഷാചരണ സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447165765 എന്ന നമ്പരില്‍ ബന്ധപ്പെടണം. 

date