Skip to main content

നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഏറെ മുന്നില്‍

   നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ല മുന്നേറുന്നു. ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം, ആര്‍ദ്രം തുടങ്ങിയ മിഷനിലൂടെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. നവകേരള സൃഷ്ടിക്കായുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലേകന യോഗത്തില്‍ അധ്യക്ഷ്യത വഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ സംസ്ഥാനത്തിന് മാത്യകയാവുന്ന രീതിയില്‍ പുരോഗമിക്കുന്നു. പുതിയ അധ്യാനയ വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലെത്തി. സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടായി. ഹരിത കേരള മിഷന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. ആരോഗ്യ രംഗത്തും ജില്ലയില്‍ കുതിച്ചു ചാട്ടം ഉണ്ടായി.

 

date