Skip to main content

ലൈഫ് മിഷന്‍ 2710 വീടുകള്‍ പൂര്‍ത്തികരിച്ചു

   ലൈഫ് മിഷന്‍   ഒന്നാം ഘട്ടമായി വിവിധ മുന്‍കാല പദ്ധതികളില്‍ പൂര്‍ത്തിയാകാതെ കടന്നിരുന്ന 2810 വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഏറ്റെടുത്ത് 2710 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 40 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം ഘട്ട പ്രവര്‍ത്തനമായ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് അര്‍ഹരായ 6236 പേരില്‍ 5619 പേര്‍ കരാര്‍ വെയ്ക്കുകയും 2314 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ജില്ലയില്‍ കെ.യു.ആര്‍.ഡി.എഫ്.സി. ലോണ്‍  നാല് ഘട്ടങ്ങളിലായി 57.38 കോടി രൂപയും സംസ്ഥാന വിഹിതമായി 28.71 കോടി രൂപയും ലഭിച്ചിട്ടുണ്ട്.  ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതമായി 51.84 കോടി രൂപ വകയിരുത്തിയതില്‍ 24.85 കോടി രൂപ ഇതിനായി വിനിയോഗിച്ചു. പദ്ധതി നിര്‍വ്വഹണം പുരോഗമിച്ചു വരുന്നു.  പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടും മനപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് തുക തിരികെ ഈടാക്കുന്നതിന ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പാര്‍പ്പിട സമുച്ഛയത്തിനായി  ആദ്യ ഘട്ടത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ കണ്ടെത്തി നല്‍കിയ ഏഴു ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.  44 കോടി രൂപയുടെ  പ്രൊജക്ടാണിത്. നഗരസഭയുടെ പി.എം.സി, ടെക്‌നിക്കല്‍ കമ്മറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ 12 ഫ്‌ലാറ്റുകളുള്ള 10 യൂണിറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. തിരൂര്‍, പൊന്നാനി, നിലമ്പൂര്‍, നഗരസഭകളിലെയും, ആലങ്കോട് ഗ്രാമ പഞ്ചായത്തിലേയും ലഭ്യമാക്കിയ  സ്ഥലം പരിശോധന നടത്തി ഡിപിആര്‍ തയ്യാറാക്കുന്നതിനായി റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്.

 

date