Skip to main content

വായനപക്ഷാചരണം ജില്ലാതല സമാപനം നാളെ (5) തൊടുപുഴയില്‍

വായനപക്ഷാചരണം ജില്ലാതല സമാപനം നാളെ (5) തൊടുപുഴയില്‍

സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേണ്‍േഷന്‍, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്്‌ളിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ 2 രണ്ടാഴ്ചയായി ദിവസമായി നടത്തി വരുന്ന  വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനം  നാളെ (5) തൊടുപുഴയില്‍ നടത്തും. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും സാംസ്്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിവിധ പരിപാടികളോടെ വായനപക്ഷാചരണം നടത്തിവരുകയാണ്.

നാളെ രാവിലെ പത്തരക്ക്് തൊടുപുഴ ജിഎച്ച്എസ്എസിലാണ് സമാപന പരിപാടികള്‍. ലൈബ്രറി ജില്ലാ സെക്രട്ടറി ഇ. ജി. സത്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും ഗാനരചയിതാവുമായ ജയകുമാര്‍ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തും. ഉപന്യാസം, പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാന വിതരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗീത നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ഗോപാലകൃഷ്ണന്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേണ്‍േഷന്‍ സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. എം. സോമരാജന്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ. എന്‍. സന്തോഷ്, ജി.എച്ച്എസ്.എസ് പ്രിന്‍സിപ്പല്‍ വി. എന്‍. പ്രകാശ് എന്നിവര്‍ പ്രസംഗിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. എ. ബിനുമോന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ്‌കുമാര്‍ നന്ദിയും പറയും.

 

 

date