Skip to main content

പോളിടെക്‌നിക്  കോളേജുകളില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് (ലാറ്ററല്‍ എന്‍ട്രി) പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍ 04962524920, 8547005079) , മാള (കല്ലേറ്റുംകര- 04802233240, 8547005080) മറ്റക്കര (കോട്ടയം -04812542022, 8547005081) കല്ല്യാശ്ശേരി (കണ്ണൂര്‍- 04972780287, 8547005082) പൈനാവ് ( ഇടുക്കി- 04862 232246, 8547005084) കരുനാഗപ്പള്ളി (കൊല്ലം- 04762623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം- 04822209265, 8547005085) കുഴല്‍മന്ദം ( പാലക്കാട്- 04922272900, 8547005086) എന്നീ 8 മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ രണ്ട് വര്‍ഷത്തേക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ ംംം.ശവൃറ.മര.ശി എന്ന വൈബ്‌സൈറ്റില്‍  ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ( പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭിക്കും. 

date