Post Category
അധ്യാപക ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിങ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് , ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എന്‍ജിനീയറിങ് തസ്തികകളിലാണ് ഒഴിവ്.
ബിടെക്/ബി.ഇ കൂടാതെ എംടെക്/ എംഇ എന്നീ ഏതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ്സ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം വിദ്യാഭ്യാസയോഗ്യത മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും കരിക്കുലം വിറ്റ/ വ്യക്തി വിവരണം എന്നിവ സഹിതം രാവിലെ 10ന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
date
- Log in to post comments