Skip to main content

എല്‍. ബി. എസ്. സെന്ററില്‍ കോഴ്‌സുകള്‍ : അപേക്ഷ ക്ഷണിച്ചു

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലും മഞ്ചേരി, പരപ്പനങ്ങാടി, നദാപുരം, കല്‍പ്പറ്റ എന്നീ ഉപകേന്ദ്രങ്ങളിലും വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ); പ്ലസ് ടു. യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി..സി.എ.(എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, ടാലി; എസ്. എസ്. എല്‍. സി. ക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: കോഴിക്കോട് (0495 2720250), മഞ്ചേരി (0483 2764674), പരപ്പനങ്ങാടി (0494 2411135), നദാപുരം(0496 2544000), കല്പ്പറ്റ (0493 6205939).'

 

 

ലോട്ടറി ക്ഷേമനിധി ബോര്‍ഡ്- ജില്ലാതല മത്സരം ആഗസ്റ്റ് 28 ന്

 

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാതല കലാ-കായിക മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണം ജില്ലാ ലോട്ടറി ഓഫീസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലോട്ടറി ഓഫീസര്‍ പി മനോജ്, ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ കെ.പി ജമീല, എ.ഡി.എല്‍.ഒ ബിജു, ബോര്‍ഡ് മെമ്പര്‍ പി.എം ജമാല്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല മത്സരം ആഗസ്റ്റ് 28 ന് നടത്താന്‍ തീരുമാനിച്ചതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

ലീഡ് ബാങ്ക് ഓഫീസ് മാറ്റം

ലീഡ് ബാങ്ക് ഓഫീസ് FIRST  േെ ഫ്‌ളോര്‍, കാനറാ ബാങ്ക് ബില്‍ഡിംഗ്, ചെറൂട്ടി റോഡ്, കോഴിക്കോട് - 673001 മാറിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ഫോണ്‍ - 0495 2702399,  ഇ.മെയില്‍ - lbocalicut@canarabank.com.

 

ഇന്റര്‍വ്യൂ 26 ന്

2019-21 വര്‍ഷത്തിലെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (DEL.ED) ഗവ. വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് (മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ്) www.kozhikodedde.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്റര്‍വ്യൂ ജൂലൈ 26 ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍ - 0495 2722297. 

 

 

സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു

കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജീവനി-മെന്റല്‍ ഹെല്‍ത്ത് അവയര്‍നെസ് പ്രോഗ്രാമിലേക്ക് 2019-2020 അധ്യയനവര്‍ഷം ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍, റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടിയവരായിരിക്കണം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താല്‍പര്യമുളളവര്‍ കൂടിക്കാഴ്ചക്കായി ജൂലൈ 24 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ - 0495 2320694. 

 

 

 

date