Post Category
'ജനകീയം ഈ അതിജീവനം' പൊതുജന സംഗമം ഇന്ന്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ജനകീയം ഈ അതിജീവനം' ജില്ലാതല പൊതുജന സംഗമം ഇന്ന് (ജൂലൈ 20) എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 11ന് ദേവസ്വം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിതാശ്വാസത്തിനായി നിര്‍മിക്കുന്ന വീടുകളുടെ താക്കോല്‍ ദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയില്‍നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 773/2019)
date
- Log in to post comments