Skip to main content

ഉമ്മാന്റെ വടക്കിനി തുടങ്ങി

രുചി വിസ്മയങ്ങള്‍ തീര്‍ത്ത്  'ഉമ്മാന്റെ വടക്കിനി' ഭക്ഷ്യമേളക്ക് തുടക്കം.  മലപ്പുറം നഗരസഭയും കുടുംബശ്രീയും എന്‍ യു എം എല്ലും സംയുക്തമായാണ് മേള നടത്തുന്നത്.   ഭക്ഷ്യമേള ഞായറാഴ്ച സമാപിക്കും.  നഗരസഭ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചതോടെയാണ് മേളക്ക് തുടക്കമായത്. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂലൈ 20) വൈകീട്ട് 4.30 ന് പി ഉബൈദുല്ല എംഎല്‍ എ നിര്‍വഹിക്കും.
മേളയുടെ ഭാഗമായി നടത്തിയ പായസ മത്സരത്തില്‍ അമ്പതോളം വനിതകള്‍ പങ്കെടുത്തു. മത്സരത്തില്‍ മൈമൂന (വാര്‍ഡ് 25) ഒന്നാം സ്ഥാനം നേടി. ജ്യോതി വിപിന്‍ (വാര്‍ഡ് 21 ) സുലൈഖ (വാര്‍ഡ് 24) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷ രായ പരി മജീദ്, പി എ സലീം, മറിയുമ്മ ശരീഫ് , റജീന ഹുസൈന്‍, ഫസീന കുഞ്ഞി മുഹമ്മദ്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, പാര്‍വതിക്കുട്ടി ടീച്ചര്‍, തോപ്പില്‍ മുഹമ്മദ് കുട്ടി, കെ കെ മുസ്തഫ, കെ കെ ഉമ്മര്‍, സി കെ ജലീല്‍, സലീന റസാഖ്, അഡ്വ റി നിഷ റഫീഖ്, ബുഷ്റ സക്കീര്‍, ടി ടി സൈനബ, ബുഷ്റ തറയില്‍, സുനിത ചെീപ്രേരി, പ്രീതകുമാരി, വത്സല ടീച്ചര്‍, ഹാജറ പുള്ളിയില്‍ എന്‍ യുഎല്‍ എം മാനേജര്‍ സുനില്‍, സി ഡി എസ് പ്രസിഡണ്ടുമാരായ വി കെ ജമീല, കദീജ പന്തലാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date