Post Category
ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്
ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴിലെ പാണ്ടിക്കാട്, പാതായ്ക്കര, പൊന്നാനി, കേരളാധീശ്വരപുരം എന്നീ ഗവ. ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാരെ നിയമിക്കുന്നതിന് പട്ടികജാതി-യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡി.സി.എ/സി.ഒ.പി.എ, മലയാളം കമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 30നകം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ 0483 2734901.
date
- Log in to post comments