ബാല്യവിവാഹത്തിനെതിരെ യുവാക്കള്‍ പ്രതിജ്ഞയെടുത്തു
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബാല്യ വിവാഹത്തിനെതിരെ അവബോധം സൃഷ്ട്ടിക്കുന്നതിനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും മൊറയൂര്‍ പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സന്നദ്ധ സംഘടന ക്ലബ് അംഗങ്ങളെ ഉള്‍പ്പെടുത്തി ബാല്യ വിവാഹ ത്തിനെതിരെ പ്രതിജ്ഞയെടുത്തു. ബാല്യ വിവാഹത്തിനെതിരെ കൈകോര്‍ക്കാം എന്ന പരിപാടിയുടെ ഭാഗമായി പതിനെട്ട് എന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനവും, ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ നിര്‍വഹിച്ചു.
ചടങ്ങില്‍ ക്ഷേമകര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ കദീജ അധ്യക്ഷത വഹിച്ചു. ബാല്യ വിവാഹത്തെ കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട് ക്ലാസെടുത്തു. ചടങ്ങില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ആസ്യ സ്വാഗതം പറഞ്ഞു.
- Log in to post comments