Skip to main content

സിവില്‍പ്രവൃത്തികള്‍ക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പഞ്ചവത്സരപദ്ധതിയിലും/എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള മുദ്രവച്ച ഇ-ദര്‍ഘാസുകള്‍ സ്പീഡ്, രജിസ്‌റ്റേഡ് തപാല്‍വഴി ക്ഷണിച്ചു. 
ഇ-ദര്‍ഘാസുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്,രജിസ്റ്റേഡ് തപാല്‍വഴി ലഭിക്കേണ്ട അവസാന തീയതിയും സമയവും ആഗസ്റ്റ് 05. വിശദവിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ എല്‍.എസ്.ജി.ഡി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അറിയാം.  

 

date