Skip to main content
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  തിരുവോണം ബബര്‍ 2019 ജില്ലാതല വില്‍പ്പന  ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സംസ്ഥാന ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി.ബാലനു നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംബര്‍ ടിക്കറ്റ് വില്‍പന  മന്ത്രി ഉദ്ഘാടനം ചെയ്തു

    ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ 2019(ബി ആര്‍-69) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ഈ വര്‍ഷം നല്‍കുന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന സമ്മാനത്തുകയാണിത്. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി ബാലന് നല്‍കിയാണ് ആദ്യ വില്‍പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു.
    സെപ്തംബര്‍ 19 ന് നറുക്കെടുക്കുന്ന തിരുവോണം ബംബറിന് രണ്ടാം സമ്മാനമായി അഞ്ച് കോടി (50 ലക്ഷം രൂപ വീതം 10 പേര്‍ക്ക്) രൂപയും മൂന്നാം സമ്മാനമായി രണ്ട് കോടി (10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്) രൂപയും ഉള്‍പ്പെടെ ആകെ 78 കോടി രൂപ 3.26 ലക്ഷം പേര്‍ക്ക് ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. സംസ്ഥാനത്താകെ 90 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.  
    ചടങ്ങില്‍ എഡിഎം ഇ പി മേഴ്സി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി സുനില്‍ കുമാര്‍, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുജാത മലാല്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2545/2019

date