Skip to main content

ഡിഫ്തീരിയ പ്രതിരോധം യജ്ഞം സംഘടിപ്പിച്ചു 

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിഫ്തീരിയ പ്രതിരോധ യജഞം സംഘടിപ്പിച്ചു. മഴക്കാലത്ത് ഡിഫ്തീരിയ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ടീഡി വാക്സിൻ നൽകിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ് ആദ്യ കുത്തിവെപ്പ് എടുത്ത് ഉദ്ഘാടനം ചെയ്തു. ഡോ. എ എസ് മിനി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ഉണ്ണിക്യഷണൻ, ആശുപത്രി സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, ആർഎംഒ ഡോ. സി പി മുരളി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ്, ഡോ. ബിന്ദു അരിക്കൽ തുടങ്ങിയവർ സംസാരിച്ചു. ആഗസ്റ്റ് എട്ടിനകം മെഡിക്കൽ കോളജിലെ മുഴുവൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രതിരോധ കുത്തിവെയപ്പ് നൽകും.

date