Skip to main content

വിദ്യാഭ്യാസ ധന സഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി, അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ ധനസഹായത്തിന് സാമൂഹ്യ നീതിവകുപ്പ് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 3000 രൂപയും ആറു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 5000 രൂപയും ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ, ഐ.റ്റി.ഐ, പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 7500 രൂപയും പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പടെ ബിരുദ കോഴ്‌സുകള്‍ക്ക് 10000 രൂപയും ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്ക് 15000 രൂപയും സര്‍ക്കാര്‍ അംഗീക്യത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് 10000 രൂപയും ഒരു അക്കാദമിക് വര്‍ഷം ലഭിക്കും. കുറ്റക്യത്യം നടന്ന് 5 വര്‍ഷത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്‍ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ്കൗണ്‍സിലര്‍/മെമ്പര്‍, പഞ്ചായത്ത്/നഗരസഭ അധ്യക്ഷ/ അധ്യക്ഷന്‍ എന്നിവരില്‍ ആരെങ്കിലും അപേക്ഷ സാക്ഷ്യപ്പെടുത്തണം. ജില്ലക്കാരായ അപേക്ഷകര്‍  ഓഗസ്റ്റ് 22 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 207187.
 

date