Skip to main content

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു

 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജനറല്‍ബോഡി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ യോഗത്തിലെ മിനുട്ട്‌സ് യോഗം അംഗീകരിച്ചു. 2017-18 വര്‍ഷത്തെ വാര്‍ഷിക കണക്കും, റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്രൈനേഴ്‌സ് ട്രൈനിങ് പ്രോഗ്രാം നടത്തുന്ന കാര്യം പരിശോധിക്കും. കായികതാരങ്ങള്‍ക്ക് പരിശീലന സമയത്തും കളിസമയത്തും അപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് സംവിധാനവും ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ സ്റ്റേഡിയങ്ങളും ഉപയോഗിച്ച് ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാവും നടപ്പിലാക്കാനുള്ള പദ്ധതികളാണ്.

യോഗത്തില്‍ മലപ്പുറം നഗരസഭ അധ്യക്ഷ സി.എച്ച് ജമീല, കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി അനില്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി മുഹമ്മദ് ആഷിഖ്, വി.കെ അനസ് മാസ്റ്റര്‍, പി.പി ഷാജി, കരുവള്ളി ഹബീബ, എം.പി രമ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date