Skip to main content

ആരോഗ്യ മേഖലയിലെ വിവിധ വികസന പദ്ധതികളുടെ  ഉദ്ഘാടനം ഇന്ന് (ജൂലൈ 23) മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും 

കോട്ടയം ജില്ലയില്‍ ആരോഗ്യ മേഖലയിലെ വിവിധ വികസന പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്ന് (ജൂലൈ 23) ഉദ്ഘാടനം ചെയ്യും. രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയം, മുണ്ടന്‍കുന്ന് കുടൂംബാരോഗ്യകേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഐ.പി ബ്ലോക്ക്, പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും ആര്‍ദ്രം പദ്ധതി  പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. 

നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ  10.5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം വൈകുന്നേരം നാലിന് നടക്കും. ചടങ്ങില്‍ ജോസ് കെ മാണി എം.പി അധ്യക്ഷത വഹിക്കും. 
ദേശീയ ആരോഗ്യ മിഷന്‍ അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ച്  മുണ്ടന്‍കുന്ന്  പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകുന്നേരം 5.30നാണ് പരിപാടി.  

വൈകുന്നേരം 6.30ന് പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വയോജനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം സി.എഫ് തോമസ് എം.എല്‍.എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് വത്സമ്മ കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കും. 

തോമസ് ചാഴികാടന്‍ എം.പി, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലില്ലി മാത്യു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്ത് ചാലില്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍  തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ സംസാരിക്കും.  

date