Skip to main content

മത്സ്യകുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു

ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ  കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് ചെറുപുഴയില്‍ 3 ലക്ഷം രോഹു ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ തളിപ്പുഴ ഹാച്ചറിയില്‍ നിന്നും ഉല്പാദിപ്പിച്ച മത്സ്യകുഞ്ഞുങ്ങളാണ് നിക്ഷേപിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എന്‍. ഉണ്ണികൃഷ്ണന്‍, മറ്റ് ജനപ്രതിനിധികളായ ശകുന്തള ഷണ്‍മുഖന്‍, പ്രീത മനോജ് എന്നിവര്‍ സംസാരിച്ചു.

date