Skip to main content

യാനം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തണം

ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതും മത്സ്യ ബന്ധന ലൈസന്‍സ് പുതുക്കാത്തതുമായ എല്ലാ യാനം ഉടമകളും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് അതതു മത്സ്യ ഭവനുമായി ഓഗസ്റ്റ് 12ന് ബന്ധപ്പെടണം.  അല്ലാത്ത പക്ഷം യാനത്തിന്റെയും എഞ്ചിന്റെയും രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും.  റദ്ദ് ചെയ്യുന്നതുവരെയുള്ള ലൈസന്‍സ് കുടിശ്ശിക റവന്യൂ റിക്കവറി നടത്തി ഈടാക്കും.  നശിച്ചു പോയതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ യാനങ്ങളുടെയും രജിസ്‌ട്രേഷന്‍ കുടിശ്ശിക ഫീസ് അടച്ച് റദ്ദ് ചെയ്യണം.  ഫോണ്‍ 0494 266428.

 

date