Skip to main content

അതിക്രമങ്ങൾക്കിരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം

ആലപ്പുഴ:അതിക്രമങ്ങൾക്കിരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന പ്രൊബേഷൻ സംവിധാനം വഴിയാണ് സഹായം നൽകുന്നത്. ഒന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് അക്കാമിക് വർഷം 3000 രൂപയും ആറു മുതൽ 10 വരെയുള്ള കുട്ടികൾക്ക് വർഷം 500 രൂപയും ഹയർ സെക്കൻഡറി/വി.എച്ച്.എസ്.സി/ഐ.ടി.ഐ/പോളിടെക്‌നിക്ക് എന്നീ കോഴ്‌സുകൾക്ക് അക്കാദമിക് വർഷം 7500 രൂപയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള ബിരുദ കോഴ്‌സുകൾക്ക് 15000 രൂപയും സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് 10000 രൂപയുമാണ് ധനസഹായമായി ലഭിക്കുക.അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷകർത്താവിന്റെയും സംയുക്ത അപേക്ഷയോടൊപ്പം താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ/കൗൺസിലർ അല്ലെങ്കിൽ പഞ്ചായത്ത്/നഗരസഭ അധ്യക്ഷൻ  അല്ലെങ്കിൽ സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരിൽ ആരെങ്കിലും സർട്ടിഫിക്കറ്റ് നൽകണം. സാമൂഹ്യനീതി, വനിതശിശു വികസന വകുപ്പുകളിൽ ധനസഹായ പദ്ധതിയിൽ നിന്നും തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാൻ പാടില്ല. കുറ്റകൃത്യം നടന്ന് അഞ്ചു വർഷത്തിനുള്ളിൽ ജില്ല പ്രൊബേഷൻ ഓഫീസിൽ അപേക്ഷിച്ചിരിക്കണം. അർഹരായ അപേക്ഷകർ ഓഗസ്റ്റ് 14നകം ആവശ്യമുള്ള രേഖകൾ സഹിതം ജില്ല പ്രൊബേഷൻ ഓഫീസിൽ നൽകണം. ഫോൺ: 0477-2238450.

സി-ഡിറ്റിൽ ഐ.റ്റി കോഴ്‌സുകൾക്ക്
അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് പി.ജി.ഡി.സി.എ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡി.സി.എ  ഉൾപ്പെട്ട ഡിപ്ലോമ കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവയ്ക്ക് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി  അപേക്ഷ ക്ഷണിച്ചു.  കൂടാതെ ജാവ, നെറ്റ്, പി.എച്ച്.പി, പൈത്തോൺ പ്രോഗ്രാമിങ്, ടാലി സർട്ടിഫിക്കേഷൻ, മലയാളം കമ്പ്യൂട്ടിങ്,ഫോറിൻ അക്കൗണ്ടിങ്, ഹാർഡ് വെയർ നെറ്റ്വർക്കിങ് തുടങ്ങിയ ഐ.ടി കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ:0471 2321360, 2321310,വെബ്സൈറ്റ്: www.tet.cdit.org.
 

date