Skip to main content
കെയർ ഹോമിലൂടെ ലഭിച്ച വീടിന്റെ താക്കോൽ മന്ത്രിയിൽ നിന്നും വൈഗയും വൈഷ്ണവും രക്ഷിതാക്കളും ഏറ്റുവാങ്ങുന്നു.

വൈഗയും വൈഷ്ണവും  ഇനി പുതിയ വീട്ടിൽ

 

വൈഗയ്ക്കും വൈഷ്ണവിനും പുത്തൻ വീട് കിട്ടിയതിന്റെ ആഹ്ളാദം അടക്കാനായില്ല..... വീടിന്റെ താക്കോൽ കൈയിൽ കിട്ടിയപ്പോ രണ്ടു പേരുടെയും കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി.

ജനകീയം ഈ അതിജീവനം, കട്ടപ്പനയിൽ നടന്ന സാമൂഹിക സംഗമ വേദിയിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും വൈഗയും വൈഷ്ണവും മാതാപിതാക്കളോടൊപ്പം കെയർ ഹോമിലൂടെ ലഭിച്ച പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞ പ്രളയകാലത്ത് കനത്ത മഴയിലും കാറ്റിലുമാണ് കൂട്ടാർ ചേലമൂട് രാജേഷ് ഭവനിൽ രാജേഷിന്റെ വീട് പൂർണ്ണമായും തകർന്നത്. തുടർന്ന് 10 ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പിലും പിന്നീട് താല്ക്കാലിക ഷെഡിലുമായിരുന്നു താമസം. കെയർഹോം പദ്ധതിയിലുൾപ്പെടു ത്തി കൂട്ടാർ സർവ്വീസ് സഹകരണ ബാങ്കാണ് വീട് നിർമ്മിച്ചുനല്കിയത്.  വർഷങ്ങളായി താമസിച്ചു വന്ന വീട് പെട്ടെന്നൊരു ദിനം നഷ്ടമായതിന്റെ ഞെട്ടലിൽ നിന്ന് മോചിതനായില്ലെങ്കിലും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പുതിയ വീട് ലഭിച്ച സന്തോഷത്തിലാണ്

രാജേഷും ഭാര്യ രേഖയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വൈഗയും ഒന്നാം ക്ലാസുകാരൻ  വൈഷ്ണവും. 

അടച്ചുറപ്പുള്ള പുതിയ വീട്ടിലേയ്ക്ക് ഈ 

കുടുംബം ഇന്ന് ( 21-7-19) താമസമാരംഭിക്കും.

date