Skip to main content
ദുരന്ത നിവാരണ രക്ഷാ ഉപകരണങ്ങൾ ഫയർ ആന്റ് റെസ്ക്യൂ കട്ടപ്പന സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദീനും പൊലീസിനു വേണ്ടി കട്ടപ്പന ഡിവൈ എസ് പി എൻ.സി. രാജ് മോഹനും ഏറ്റുവാങ്ങുന്നു.

രക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫയർഫോഴ്സും പൊലീസും

 

 

     ഇടുക്കി ജില്ലയിലെ ദുരന്ത നിവാരണ  സേനകൾക്ക് സഹായഹസ്തവുമായി ഡൽഹി ആസ്ഥനമായി പ്രവർത്തിക്കുന്ന മേഴ്സി കോർപ് ഇന്ത്യ.    കട്ടപ്പനയിൽ നടന്ന ജനകീയം ഈ അതിജീവനം എന്ന സാമുഹിക  സംഗമ വേദിയിൽ 10 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ്   ജില്ല ദുരന്ത നിവാരണ വിഭാഗങ്ങളെന്ന നിലയിൽ ഫയർ ആന്റ് റെസ്ക്യു വിഭാഗത്തിനും പൊലീസിനും നൽകിയത്. ജില്ലയിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ സുരക്ഷ ഉപകരണങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.  ജില്ലയിലെ സന്നദ്ധ സംഘടനകളുടെ സഹകരണം ആവശ്യപ്പെടുകയും മേഴ്സി കോർപിന്റെ  ദുരന്ത ലഘുകരണ ഫണ്ട് ജില്ലയിലെ സുരക്ഷാ സേനകൾക്ക് ഉപകരണങ്ങൾ വാങ്ങാൻ വിനിയോഗിക്കുകയുമായിരുന്നു. ലൈഫ് ജാക്കറ്റ്, റെയിൻ കോട്ട്, ഹെൽമെറ്റ്, ജനറേറ്റർ, പ്രൊജക്ടർ, മെഗാ ഫോൺ, ഫ്ലാഷ് ലൈറ്റുകൾ, സോളാർ പാനൽ, നൈലോൺ റോപ്പുകൾ, പ്രാഥമിക സുരക്ഷ മരുന്നുകൾ, മാഗ്നറ്റിക് വൈറ്റ് ബോർഡ്, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പ്രിൻറർ തുടങ്ങി അത്യാധുനിക രക്ഷാ ഉപകരണങ്ങളാണ് ജില്ലാ കളക്ടർക്ക് മേഴ്സി കോർപ് ഇന്ത്യ കൈമാറിയത്. ചടങ്ങിൽ മേഴ്സി കോർപ് പ്രവർത്തകരെ ആദരിച്ചു.

date