Skip to main content
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്നു.

പ്രളയവും അതിജീവനവും - ശ്രദ്ധേയമായി ഫോട്ടോ പ്രദർശനം

 

 

മഹാപ്രളയത്തിൽ ഇടുക്കി നേരിട്ട ആഘാതത്തിന്റെയും  അതിജീവനത്തിന്റെയും

നേർക്കാഴ്ചകൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫോട്ടോ പ്രദർശനം ജനശ്രദ്ധ നേടി. കനത്ത മഴയിലും കാറ്റിലും ഉരുൾപൊട്ടലിലും  തകർന്ന വീടുകൾ, തുളുമ്പാൻ വെമ്പി നില്ക്കുന്ന ഇടുക്കി ഡാം, ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കുന്നത്. അഞ്ചു ഷട്ടറുകളിലൂടെയും അതിശക്തമായി വെള്ളമൊഴുകുന്നത്,  ചെറുതോണി പാലത്തിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച തുടങ്ങിയ പ്രളയ കാഴ്ചകളും അതിജീവനത്തിൽ ഏറെ പ്രാധാന്യം നേടിയ കെയർ ഹോം വീടുകളുടെ ചിത്രങ്ങളും ഫോട്ടോ പ്രദർശനത്തെ ജനകീയമാക്കി. ജനകീയം ഈ അതിജീവനം -സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോട്ടോ പ്രദർശനം കണ്ടശേഷമാണ്  വേദിയിൽ കയറിയത്. ജില്ലാ കലക്ടർ എച്ച്.ദിനേശൻ, എം എൽ എ മാരായ റോഷി അഗസ്റ്റിൻ, ഇ.എസ്.ബിജിമോൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും സംഗമത്തിനെത്തിയവരും ഫോട്ടോ പ്രദർശനം വീക്ഷിച്ചു.

date