Skip to main content

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിതരണം ജില്ലാതല ഉദ്ഘാടനം

    കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ വി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. 

നബാര്‍ഡ് ഡിഡിഎം കെ. ബി. ദിവ്യ വിഷയം അവതരിപ്പിച്ചു. ലീഡ് ബാങ്ക് ഡിസ്ട്രിക്റ്റ് മാനേജര്‍ സി. വി ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയെക്കുറിച്ച് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി റീജിയണല്‍ മാനേജര്‍ ശ്യാം കുമാര്‍  വിശദീകരിച്ചു. കെ.ഡി.സി.ബി ജനറല്‍ മാനേജര്‍ റോയി എബ്രഹാം, ഡിജിഎം ലിസമ്മ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.  

date