Skip to main content
വീടും സ്ഥലവും നഷ്ട്ടപ്പെട്ടവർക്ക് വിട്ടുകിട്ടിയ സ്ഥലത്തിന്റെ കൈവശവകാശ രേഖകൾ ലഭിച്ച കുഞ്ഞുമോൾ, മേരിക്കുട്ടി, മണിയമ്മ എന്നിവർ.

വീടുവയ്ക്കാൻ സ്ഥലമായി: കൈവശാവകാശ രേഖകൾ സ്വന്തമാക്കിയത് 21 പേർ 

 

 

പ്രളയാതിജീവനത്തിന്റെ ഭാഗമായി  വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് വിട്ടു കിട്ടിയ ഭൂമിയുടെ കൈവശവകാശ രേഖകൾ സ്വന്തമാക്കിയത്  21 പേർ. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കിടപ്പാടങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഇവരിൽ ഏറിയ പേരും തിരിച്ചു വരവ് അസാധ്യമായി കരുതിയിരുന്നു. എന്നാൽ സർക്കാർ ഇടപെടലിലൂടെ  വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്  ധനസഹായം ഉറപ്പു വരുത്തിയതോടെ ആശ്വാസത്തിന്റെ കിടപ്പാടങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ  സന്തോഷത്തിലാണ് ഈ കടുംബങ്ങൾ. കട്ടപ്പന സ്വദേശികളായ മണിയമ്മയും മേരിക്കുട്ടിയും കുഞ്ഞുമോളുമെല്ലാം പുതിയ കിടപ്പാടം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. ഏലത്തോട്ടങ്ങളിൽ പണിയെടുത്താണ് ഇവർ ഉപജീവനം നടത്തുന്നത്.  പ്രളയത്തിൽ ഉരുൾപൊട്ടിയാണ് മൂവരുടെയും വീടുകൾ നഷ്ടപ്പട്ടത്. തുടർന്ന് ബന്ധു വീടുകളിലും അയൽ വീടുകളിലുമാണ് ഇവർ താമസിച്ചു വന്നത്. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ 5 സെന്റ് സ്ഥലമാണ് വീട് നിർമ്മാണത്തിനായി ഇവർക്ക് വിട്ടു നൽക്കുന്നത്.

കയറിക്കിടക്കാനുള്ള വീടു ലഭിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് മൂവരും പറഞ്ഞു.

കൈവശാവകാശ രേഖകൾ ലഭിച്ച സന്തോഷം പങ്കുവെച്ചാണ് എല്ലാവരും മടങ്ങിയത്.

date