Skip to main content

ട്രസ്റ്റി  നിയമനം 

 

കോഴിക്കോട് ജില്ല, കോഴിക്കോട്  താലൂക്ക് ചാലിയം പഴഞ്ചണ്ണൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 20 ന്  വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. 

 

 

സി-ഡിറ്റില്‍ ഐ.റ്റി. കോഴ്‌സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വീള്‍ മേഖലയിലെ ഒഴിവുകള്‍ക്ക്  ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ്  ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ്  കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലുടനീളമുള്ള സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു.

അതോടൊപ്പം .Net, PHP, Python പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാരഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയ ഐ.ടി  കോഴ്‌സുകളുടേയും അഡ്മിഷന്‍ തുടരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  സി-ഡിറ്റ് പഠനകേന്ദ്രവുമായോ അല്ലെങ്കില്‍ www.tet.cdit.org   മായോ ബന്ധപ്പെടുക. ഫോണ്‍ : 04712321360/2321310.

 

 

പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് : അഭിമുഖം ആഗസ്റ്റ് 7,8  തീയതികളില്‍

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍  272/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.   വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

 

ദര്‍ഘാസുകള്‍  ക്ഷണിച്ചു

 

രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ ചിറക്കാംകുന്ന് എസ്.സി കോളനി, ഡിവിഷന്‍ 7 കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുളള പുനര്‍ ദര്‍ഘാസുകള്‍  ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 ഉച്ച മൂന്ന് മണി വരെ. ഫോണ്‍ - 0495 2370016.

 

 

 

 

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം 

 

ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് (ജൂലൈ 24) മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്. കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി സല്‍ക്കാരം, ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് മോബ്, എം.എ.എം.ഒ കോളേജ് സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ മുക്കം മുതല്‍ കോഴിക്കോട് വരെ കയാക്കിംഗ് പ്രമോഷന്‍ റൈഡ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എന്‍.സി.സി കേഡറ്റിന്റെ പരേഡോടു കൂടിയാണ് സ്വീകരണം നല്‍കുന്നത്.

 

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, എം.കെ മുനീര്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍,  പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡി.ടി.പി.സി സെക്രട്ടറി ബീന സി.പി, കെ.എ.ടി.പി.എസ് സി.ഇ.ഒ മനേഷ് ഭാസ്‌ക്കര്‍, കെ.എച്ച്.ആര്‍.എ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

അഴിയൂരില്‍ പൊതു പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത് നാളെ (25.7.2019)

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ പരിഹരിക്കാന്‍ ബാക്കിയുള്ള എല്ലാ പരാതികളും പരിശോധിച്ച് പരിഹരിക്കുന്നതിന് പൊതു അദാലത്ത് നാളെ (ജൂലൈ 25) വ്യാഴാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടത്തും. പഞ്ചായത്തില്‍ ലഭിച്ച പരാതികള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.  അദാലത്തില്‍ പങ്കെടുക്കാത്തവരുടെ കാര്യത്തില്‍ നിയമപ്രകാരം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍മാര്‍, അഭിഭാഷകന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കുന്നതാണ്. എല്ലാ ചൊവ്വാഴ്ചയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ നിയമ സഹായ കേന്ദ്രത്തിലൂടെ  വിവിധ പരാതികള്‍ പരിഹരിക്കുന്നുണ്ട്. വക്കീലീന്റെയും, പാരാ ലീഗല്‍ വളണ്ടിയറുടെയും സേവനം പൊതു ജനങ്ങള്‍ക്ക് എല്ലാ ചൊവ്വാഴ്ചയും സൗജന്യമായി ലഭിക്കുന്നതാണ്.

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

മേലടി ബ്ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണപ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍  നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗൃതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 30 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ് ഫോണ്‍ 0496-2602031.

 

 

 

 

date