Skip to main content

വുഡ്‌ബൈന്‍ ഷട്ടില്‍ ക്ലബ് മലപ്പുറം ചാമ്പ്യന്‍മാര്‍

 

മഞ്ചേരി ഡ്രീംസ് ബാഡ്മിന്റന്‍ അക്കാദമിയില്‍ നടക്കുന്ന ജില്ല ബാഡ്മിന്റന്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പില്‍ ഇന്റര്‍ക്ലബ് വിഭാഗത്തില്‍ മലപ്പുറം വുഡ്‌ബൈന്‍ ഷട്ടില്‍ ക്ലബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.  സെഞ്ചുറി  ഷട്ടില്‍ ക്ലബ്, മലപ്പുറം രണ്ടാം സ്ഥാനം നേടി.  ജൂലൈ 20 മുതല്‍ നടന്നു വരുന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ്, വെറ്ററണ്‍സ് ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 300 ഓളം കായികതാരങ്ങള്‍ പങ്കെടുത്തു.  സമ്മാനദാനം  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, സെക്രട്ടറി മനോഹരകുമാര്‍  കെ.ബിപിന്‍ ശങ്കര്‍, പ്രസിഡന്റ് സി.വി മുരളീധരന്‍, ഉണ്ണികൃഷ്ണന്‍, ഇബ്രാഹിം കൂത്രാട് തുടങ്ങിയവര്‍ സംസാരിച്ചു.

 

date