Skip to main content

സംസ്ഥാനതല കുടുംബസംഗമം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

 

                അനാഥാലയങ്ങളിലെയും ധര്‍മ്മ സ്ഥാപനങ്ങളിലെയും അന്തേവാസികളുടെ സംസ്ഥാനതല കുടുംബസംഗമം മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച (ഇന്ന്) രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്ഥാപന നടത്തിപ്പ് സംബന്ധിച്ച ക്ലാസ്സുകളും വിവിധ കലാപരിപാടികളും കുടുംബ സംഗമത്തോടനുബന്ധിച്ച് നടക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കുടുംബ സംഗമം സംഘടപ്പിക്കുന്നത്.

date