Skip to main content

മുട്ടില്‍ ഗ്രാമപഞ്ചായത്ത്  വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം

 

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ 2017/18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ ഭാഗമായി  ഗ്രാമസഭ തിരഞ്ഞെടുത്ത 50 പട്ടിക ജാതി വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍  വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു.   വൈസ് പ്രസിഡന്റ്  ഷീജ സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബി ഫൈസല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ജി സുകുമാരന്‍, അസി. സെക്രട്ടറി ഹേമലത എന്നിവര്‍ പ്രസംഗിച്ചു.

date