Skip to main content

ഉത്തരവാദിത്വ ടൂറിസമാണ് സര്‍ക്കാര്‍ നയം:  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

സാധാരണക്കാര്‍ക്ക് ടൂറിസം വികസനത്തിന്റെ ഗുണഫലം ലഭിക്കുന്ന ഉത്തരവാദിത്വ ടൂറിസമാണ് സര്‍ക്കാര്‍ നയമെന്ന് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവീകരിച്ച കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
കേരള വികസനത്തിന്റെ അടിസ്ഥാനമായ ടൂറിസത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ടൂറിസം വികസനത്തിന് വായ്പ നല്‍കാന്‍ ലോകബാങ്ക് തയ്യാറായത്. ടൂറിസം കേന്ദ്രങ്ങള്‍ മനോഹരമായി സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ടൂറിസം വകുപ്പും ജനങ്ങളും ശ്രദ്ധ ചെലുത്തണം. ടൂറിസം കേന്ദ്രങ്ങളില്‍ മികച്ച ആതിഥേയത്വം സഞ്ചാരികള്‍ക്ക് ഉറപ്പ് വരുത്തണമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
കേരളത്തിന്റെ വള്ളംകളി ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ സി ബോട്ട് ലീഗ് മത്സരമാക്കി മാറ്റുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 10 ന് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍  ഡിജിറ്റലാകുന്നതിന്റെ ഉദ്ഘടനം എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുത്ത് മന്ത്രി നിര്‍വഹിച്ചു.  കാഞ്ഞിരപ്പുഴ ഡാം, വാടിക, വെള്ളിയാങ്കല്ല്  എന്നീ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഡിജിറ്റലാക്കുന്നത്. 

date